Site icon Somewhere To Write

27-11-11(18:37:07)

മുക്കറ്റം കള്ല്ലും മോന്തി വക്കച്ചന്‍ വേചുവരുന്നു
കോലായില്‍ തുണും ചാരി നിരമിഴിയായ് വത്സല നില്പ്പു
പെരുവഴിയില്‍ മിഴികലെറിഞ്ഞു മാന്മിഴിയാള്‍ നില്‍ക്കുന്നു
തന്‍ പാതി ചവിട്ടും ചുവടില്‍ തകരുന്നു തന്നുടെ ജന്മം
ചീട്ടുകളി തോട്ടന്നാകില്‍ കിട്ടുനിടി അവളുടെ നെഞ്ചില്‍
ഭാവനകള്‍ വനമെറുമ്പോള്‍ വാങ്ങിടും അവളുടെ മുതുക്
മരനീരിന്‍ പറ്റുപിടിച്ചു കുട്ടത്തില്‍ വന്നു കിടന്നു
യാമങ്ങള്‍ വെറുതെ പോയാല്‍ തെറിയായി കുറ്റമവള്‍ക്ക്
ആരാടി പകല്‍ നേരത്ത് വിളയാടിയതെന്നുടെ വീട്ടില്‍
വിളവോന്നും വേണ്ടെന് മുന്പില്‍ നിനക്കെന്നെ വേണ്ടാതായോ
ക്ശോഭിച്ചാല്‍ ശയ്യക്കടിയില്‍ ആളുണ്ടോ എന്ന് തിരക്കി
തല കുത്തനെ വീണു കിടന്നു ചര്‍ധിക്കും പണിയായി പിന്നെ
പിള്ളേര് വിരണ്ട് കരഞ്ഞാല്‍ കാര്യങ്ങള്‍ വീണ്ടും വഷളായി
ഇവരൊക്കെ അവന്റെതല്ലേ എന്നാകും പുതുഘോഷങ്ങള്‍
അന്നത്തിനു കാശ് തിരക്കി ഏളിയോന്നു തിരഞ്ഞാലോ
താഴെ വിണുടയും സ്പടികം മധു ചഷകം പാതി കുപ്പി

Exit mobile version